Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parandur Airport

സ്റ്റാ​ലി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​ക്ക് വി​ജ​യ്‌​യു​ടെ റെ​ഡ് സി​ഗ്ന​ൽ; പ​ര​ന്തൂ​റി​ലെ വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ നീ​ക്കം ഉ​പേ​ക്ഷി​ച്ചു!

ചെ​ന്നൈ: പ​ര​ന്തൂ​റി​ൽ വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​നു​ള്ള ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു. പ​ര​ന്തൂ​ർ പ്ര​ദേ​ശ​ത്തെ ഭൂ​മി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ൺ​വേ നി​ർ​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടി​വി​കെ സ​ർ​ക്കാ​രി​ന്‍റെ ഈ ​നി​ർ​ണാ​യ​ക തീ​രു​മാ​നം.

പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ജ​ലാ​ശ​യ​ങ്ങ​ൾ ഏ​റെ​യു​ള്ള​തി​നാ​ൽ നി​ർ​മാ​ണം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി നി​ർ​മ്മ​ൽ കു​മാ​ർ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. പ​ര​ന്തൂ​റി​ന് പ​ക​രം വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി മ​റ്റൊ​രു അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മു​ൻ​പ് 2022 ഓ​ഗ​സ്റ്റി​ലാ​ണ് എം.​കെ. സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​എം​കെ സ​ർ​ക്കാ​ർ 4,970 കോ​ടി രൂ​പ ചെ​ല​വി​ൽ പ​ര​ന്തൂ​റി​ൽ ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ നി​ക​ത്തു​ന്ന​തി​നെ​തി​രെ​യും ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തി​നെ​തി​രെ​യും പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു​വ​ന്നി​രു​ന്നു.

പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​പ്പോ​ൾ പു​തി​യ സ​ർ​ക്കാ​ർ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ടി​വി​കെ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ഡി​എം​കെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ക​ണ്ണ​ട​ച്ച​ല്ല പ​ര​ന്തൂ‍​ർ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും പ​ദ്ധ​തി​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണ​തെ​ന്നും ഡി​എം​കെ വ​ക്താ​വ് എ. ​ശ​ര​വ​ണ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up